ട്യൂണിസ്: തന്റെ അര്‍ദ്ധനഗ്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ഫെമിനിസ്റ്റിനു തടവ് . ട്യൂണീഷ്യന്‍ ഫെമിനിസ്റ്റ് ആയ അമീന ടെയ്ലര് (19)ക്കാണ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.
ഉക്രയിന് ഫെമിനിസ്റ്റ് ഗ്രൂപ്പായ ഫെമെനിന്റെ പേര് ഒരു പള്ളിയുടെ മതിലില്‍ കുറിക്കുകയും അതിനു മുന്പില് നിന്ന് അര്‍ദ്ധനഗ്നയായി ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് അമീനയ്ക്കെതിരെയുള്ള ആരോപണം. ഇതിനിടെ ക്ഷുഭിതരായ ജനം അമീനയ്ക്ക് ചുറ്റും കൂടുകയും പോലീസ് സ്ഥലത്തെത്തി അമീനയെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അമീന പിന്നീട് ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. മാത്രമല്ല മറ്റുള്ളവര്‍ക്ക് അപകടകരമായ ഒരു ഉപകരണം അമീന ഏപ്പോഴും കയ്യില്‍ കരുതാറുണ്ടെന്നും പോലീസ് ആരോപിച്ചു. പേനയുടെ വലിപ്പമുള്ള ഉപകരണത്തില്‍ വിരലമര്‍ത്തിയാല്‍ അതില്‍ നിന്നുമൊരു ദ്രാവകം തെറിച്ച് സമീപത്തുള്ളവരില്‍ പതിക്കുകയും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍ നല്കുന്ന വിവരം.
എന്നാല്‍ ഈ ഉപകരണം അമീനയുടെ സ്വയരക്ഷയ്ക്കായി ഒരു വിദേശ ജേര്‍ണലിസ്റ്റ് നല്‍കിയതാണെന്ന് അമീനയുടെ അഭിഭാഷകന് മുഖ്താര്‍ ജന്നനെ പറഞ്ഞു.
ഏന്നാല്‍ അമീനയ്ക്ക് മാനസീക വിഭ്രാന്തിയുണ്ടെന്നാണ് അവരുടെ മാതാവ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം ഫോട്ടോകള്‍ അപ്പ് ലോഡ് ചെയ്തതിനെതുടര്‍ന്ന് യാഥാസ്ഥിതികരില്‍ നിന്നും വധഭീഷണി നേരിടുകയാണ് അമീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: