കൊച്ചി: കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 89-ാം ജന്മവാര്‍ഷികം 28 ന് കലാസാഗര്‍ കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കലാമണ്ഡലം കൂത്തമ്പലത്തില്‍ ആഘോഷിക്കുന്നു. കലാമണ്ഡലം കൃഷ്ണന് കുട്ടി പൊതുവാളുടെ സ്മരണയ്ക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരം തദവസരത്തില്‍ നല്‍കും. കലാസ്വാദകരില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചാണ് കഥകളിയുടെ വേഷം , സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി. തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, താളം, കൊമ്പ്, എന്നീ കലാ വിഭാഗങ്ങളിലെ കലാകാരന്മാരെയും കലാസാഗര്‍ പുരസ്ക്കാരം നല്കി ആദരിക്കുന്നത്.
പി.എന്‍ സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ യോഗത്തില്‍ കെ.പി.പി നാരായണന്, ഭട്ടതിരിപ്പാട്, തെക്കേടത്ത് രാമന് ഭട്ടതിരിപ്പാട്, കലാമണ്ഡലം ഗോപി, എം.എ ബേബി, ശ്രീകുമാരന്‍ തമ്പി, ഡോ. കെ.കെ സുന്ദരേശന്, പി. ജയചന്ദ്രന്, ഇയ്യങ്കോട് ശ്രീധരന്, വാസന്തി മേനോന്, വിജയന് വാര്യര്‍, ഉണ്ണികൃഷ്ണന് ചെറുതുരത്തി, കെ.ബി രാജ് ആനന്ദ്, വി. കലാധരന്‍, ഡോ.എന്‍.പി വിജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
പുരസ്ക്കരദാന ചടങ്ങിന് ശേഷം എന്‍.പി നായര്‍ കല്‍ക്കത്ത അവതരിപ്പിക്കുന്ന ഭാരതസ്ത്രീകള്‍ തന് ഭാവ ശുദ്ധി, കവിതാപ്രസംഗം, കിര്‍മ്മീരവധം കഥകളിയില്‍ സദനം കൃഷ്ണന് കുട്ടി, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: