കൊട്ടാരക്കര: ആറന്മുളയിലും അറിപ്പയിലും നടക്കുന്നത് ഹിന്ദു ഉന്മൂലനത്തിന്റെ ഗൂഡാലോചനയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന്. ആറന്മുളയെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കു എന്ന മുദ്രാവാക്യവുമായി ഐക്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിസംരക്ഷണയാത്രക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തെക്കടം.
ആറന്മുളയെ സംരക്ഷിക്കാന്‍ അനുകൂല നിലപാടെടുത്ത ജില്ലാ കളക്ടറെയും മിച്ചഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ സബ് കളക്ടറെയും സ്ഥലം മാറ്റിയതിലൂടെ ഈ ഗൂഡാലോചന പുറത്തായിരിക്കുന്നു. ലോകപൈതൃകപട്ടികയില്‍ ഇടം പിടിച്ച ആറന്മുളയില് തന്നെ വിമാനത്താവളം നിര്‍മിക്കണമെന്ന ഇവരുടെ വാശിക്ക് പിന്നില്‍ അന്താരാഷ്ട്ര ബന്ധമാണുള്ളത്. എത്ര വലിയ ബന്ധങ്ങളുണ്ടായാലും കേരളത്തിലെ ഹൈന്ദവസമൂഹത്തിന് അവയെ ചെറുക്കാന്‍ ശേഷിയുണ്ട്. കുമ്മനം രാജശേഖരനെപോലുള്ള വീരപുത്രന്മാര് ഉള്ളിടത്തോളം കേരളത്തിലെ ഹിന്ദുസമൂഹം സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തല ചായ്ക്കാനും ശവമടക്കാനും സ്ഥമില്ലാതെ കേരളത്തിലെ പട്ടികജാതി-ആദിവാസിസമൂഹങ്ങള്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ ഏക്കറുകണക്കിന് ഭൂമി കയ്യേറിയവര്‍ക്ക് സംരക്ഷണം നല്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഈ അവസ്ഥയില്‍ പാവപ്പെട്ടവര്‍ക്ക് എങ്ങനെ നീതിലഭിക്കാനാണ്. ഭൂമിക്കായുള്ള ആദിവാസിജനതയുടെ സമരത്തിന് ഐക്യവേദിയുടെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ വെളിയത്ത് നിന്നും ആരംഭിച്ച ജാഥ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എഴുകോണില്‍ സമാപിച്ചു. എഴുകോണ്‍ പഞ്ചായത്ത് പ്രസിഡന്റ് സജീവ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം മുട്ടത്തറ സതീശന് ഉ#്ദഘാടനം ചെയ്തു.
നേതാക്കളായ രാധാകൃഷ്ണന്, പുത്തൂര്‍ തുളസി, എസ്.രാജേന്ദ്രന്, ഗോപകുമാര്‍, രാജഗോപാലന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: