കൊല്ലം: ആയൂര്‍വേദത്തിന്റെ വികസനസാധ്യതകള്‍ കണ്ടെത്തുന്നതില്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഗണ്യമായ പങ്കുവഹിക്കുന്നില്ലെന്നും അതാണ് ആയുര്‍വേദത്തിന്റെ നിലവിലുള്ള അവഗണനക്ക് കാരണമെന്നും കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
കേരളാ സ്റ്റേറ്റ് ഗവ.ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ 33ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഓരോ ചികിത്സാസമ്പ്രദായത്തിനും അതിന്റേതായ പ്രാധാന്യം പൊതുസമൂഹം കല്‍പ്പിച്ച് പോരുന്നുണ്ട്. താന്‍പോരിമയെ സംബന്ധിച്ച് പരസ്പരമുള്ള പഴിചാരല്‍ ഒഴിവാക്കി അവരവരുടെ മേഖലയെ എങ്ങനെ ഉന്നതിയിലെത്തിക്കാമെന്ന് ചിന്തിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. സര്‍ക്കാരിനെ മാത്രം അന്തമായി കുറ്റം ആരോപിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. ആയൂര്‍വേദത്തിന്റെ പ്രസക്തി ലോകം അംഗീകരിച്ചതാണ്.
ആയൂര്‍വേദത്തിന്റെ വളര്‍ച്ച കേരളത്തിന്റെ മാത്രം വളര്‍ച്ചയാണ്. ആയൂര്‍വേദത്തിന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ കാലാകാലങ്ങളായി പ്രത്യേകതുക നീക്കിവെയ്ക്കുന്നുണ്ട്. പതിനൊന്നാം പദ്ധതിക്കാലത്ത് 2900കോടി അനുവദിച്ചപ്പോള്‍ പന്ത്രണ്ടാം പദ്ധതിയില്‍10440കോടിയാണ് നീക്കിവെച്ചത്.പ്ലാനിംഗ് കമ്മീഷനും കേന്ദ്ര മന്ത്രിസഭയും അംഗീകാരംനല്കിയെങ്കിലും കേരളത്തിന് ലഭിക്കുന്ന തുക യഥാവിധി ചിലവഴിക്കുന്നില്ല. ആയൂര്‍വ്വേദത്തില്‍ ഒന്നുമില്ലാത്ത ഛത്തീസ്ഖഢ് വരെ കേരളത്തേക്കാള്കൂടുതല് തുകയാണ് നേടിയെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. തൊടിയൂര്‍ ശശികുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. ഷര്‍മദ് ഖാന്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാജേക്കബ്, ഡോ.രജിത് ആനന്ദ്, ഡോ.കെ.സുരേന്ദ്രന് നായര്‍, ഡോ. ചിത്ര രാജന്, ഡോ. ഡി രാമനാഥന്, ഡോ. ലിജു മാത്യു ഡോ. ജയറാം എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെമിനാര്‍ മുന്‍മന്ത്രി എന്‍ കെ പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡോ. റാം മോഹന്‍, ഡോ. ആര് കൃഷ്ണകുമാര്‍, ഡോ. വി ജെ സെബി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: