പാരിസ്: ഇംഗ്ലണ്ടില്‍ സൈനികനെ പൊതുനിരത്തില്‍ കഴുത്തറുത്തു കൊന്ന സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം കഴിയവേ പാരിസില്‍ ഫ്രഞ്ച് സൈനികനു കഴുത്തില്‍ വെട്ടേറ്റു. പാരിസിലെ തിരക്കേറിയ ലാ ഡിഫന്‍സ് വാണിജ്യ മേഖലയിലായിരുന്നു സംഭവം. ബ്രിട്ടീഷ് സൈനികനെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് അറിയിച്ചു.
ബ്രിട്ടന് സംഭവവുമായി ബന്ധമുണ്ടാകുമെന്നും എല്ലാ വശങ്ങളെപ്പറ്റിയും ചിന്തിക്കണമെന്നും അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് മുന്‍വിധികള്‍ സ്വീകരിക്കരുതെന്നും പ്രസിഡന്റ് എത്യോപ്യയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴുത്തിനു പരിക്കേറ്റ 23-കാരനായ സൈനികന് അപകടനില തരണം ചെയ്തതായി ഫ്രഞ്ച് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: