തിരുവന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെ മുരളീധരന് രംഗത്ത്. തനിക്കുണ്ടായ അതേ അനുഭവമാണ് ഇപ്പോള്‍ രമേശിനുണ്ടായിരിക്കുന്നതെന്ന് പറഞ്ഞ മുരലീധരന് രമേശിനോട് ചേയ്തത് അധാര്‍മികമാണെന്നും പറഞ്ഞു.
സാമുദായിക സംഘടനകളുടെ പിന്തുണ നഷ്ടപ്പെടുത്തരുതെന്ന് പറയില്ലെന്ന് മുരളീധരന് പറഞ്ഞു. ഹൈക്കമാന്‍ഡ് ഉടന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും രമേശ് ചെന്നിത്തല ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന് മുറിവേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന് പറഞ്ഞു.
ഇതിനിടെ യുഡിഎഫ് ഭരണം ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തെന്ന് ജെഎസ്എസ് നേതാവ് കെ. ആര്. ഗൗരിയമ്മ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തല വന്നാലും സ്ഥിതിഗതികള്‍ മാറില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: