കാസര്‍കോട്: കാസര്‍കേ ാട് ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബി എസ്എന്‍എല്‍ , കെഎ സ്ഇബി തുടങ്ങിയവയുടെ അടിയന്തിര യോഗം നടത്തുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിണ്റ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, ബി എസ് എന്‍ എല്‍ എസ് എസ് എ ജനറല്‍ മാനേജര്‍ മറ്റു വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ക്കും. എ പി ഡി ആര് പ്രൊജക്ടിണ്റ്റെ ഭാഗമായാണ് കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഭൂഗര്‍ഭ കേബിളിലൂടെ വൈദ്യുതി നല്‍കുന്നതിന് നടപടിയെടുത്തത്. പദ്ധതിക്കായി ൫൪ ലക്ഷം രൂപയാണ് കാസര്‍കോട് ചെലവഴിച്ചത്. എന്നാല്‍ ടെലിഗ്രാഫ് പ്രൊജക്ട് അനുസരിച്ച് നിയമപരമായ അനുമതികള്‍ നല്‍കുന്നതിന് ബിഎസ്എന്‍ എല്‍ തയ്യാറാക്കാത്തതിനാല്‍ ൨൦൦൬ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ കെഎസ്ഇബി കമ്മീഷന് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിക്കുന്നതിന് വികസന സമിതി യോഗം അംഗീകാരം നല്‍കിയത്. കാസര്‍കോട് നഗരത്തിലേക്കും മറ്റു പഞ്ചായത്തുകളിലേക്കും ബാവിക്കരയില്‍ നിന്നും വിതരണം ചെയ്യുന്ന കുടിവെളളത്തിലുളള ഉപ്പിണ്റ്റെ അംശം ശരീരത്തിന് ഹാനികരമല്ലെന്ന് ജല അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഉപ്പിണ്റ്റെ അംശം ആയിരം മില്ലീ ഗ്രാം വരെ ഹാനികരമല്ലെന്നാണ് വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ വിശദീകരിച്ചത്. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു വര്‍ഷം വേണ്ടി വരുമെന്ന് ചെറുകിട ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുവേണ്ടി എന്‍ഡോസള്‍ഫാന്‍ സെല്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ഓഫീസര്‍മാര്‍ മുഖേന അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. മേയ് ൩൦നകം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വേനല്‍ മഴയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് ചാലാമാതൃകയില് ദേശീയദുരന്തമായി കണക്കാക്കി നഷ്ട പരിഹാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ൧൧.൩൯ കോടി രൂപയുടെ കൃഷി നാശമാണുണ്ടായത്. ഫണ്ട് ലഭിച്ചാലുടന്‍ വീട് പൂര്‍ണ്ണമായും നശിച്ചവര്‍ക്ക് ഒരു ലക്ഷം രൂപാ വീതവും വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ വീട് ഭാഗികമായി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പിടിച്ചെടുത്ത വാഹനങ്ങളില്‍ അവകാശികളില്ലാത്തവ ലേലം ചെയ്യും. ഉടമകളുളള വാഹനങ്ങളുടെ വില മൂല്യ നിര്‍ണ്ണയം നടത്തുന്നതിന് മുന്നോടിയായി ജൂണ്‍ അഞ്ചിന് ഹിയറിംഗ് നടത്തും. പെരിയാട്ടടുക്കത്ത് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വ്വീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ എസ് ആര് ടി സി അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ സ്ഥലം മാറ്റുന്നതിന് പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണെന്നും പകരം ഉദ്യോഗസ്ഥന് വന്നാല്‍ മാത്രമേ സ്ഥലമാറ്റം അനുവദിക്കാവൂ. എംഎല് എ മാരായ എന്‍.എ.നെല്ലിക്കുന്ന,് കെ.കുഞ്ഞിരാമന്(തൃക്കരിപ്പൂറ്‍), കെ.കുഞ്ഞിരാമന്(ഉദുമ) ,ഇ.ചന്ദ്രശേഖരന്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട ്കെ.എസ്.കുര്യാക്കോസ്, എ ഡി എം എച്ച്.ദിനേശന്, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ കെ.ജയ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: