നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന മാലിന്യനീക്കം പുനരാരംഭിക്കണമെന്നും അത്താണി മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണപ്ലാന്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആ്വശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശ്ശേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 30ന് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താലും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തുമെന്ന് മേഖലാ ഭാരവാഹികള്‍ അറിയിച്ചു. മാലിന്യങ്ങള്‍ നീക്കുന്നതിന് വ്യാപാരികളില്‍നിന്നും വന്‍ തുക വാങ്ങിയിട്ടും നിസ്സാര കാര്യങ്ങളുടെ പേരില്‍ മാലിന്യനീക്കം തടസപ്പെടുത്തുന്ന പഞ്ചായത്തിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതേസമയം അത്താണി ജംഗ്ഷനിലെ കാനകള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടതിനെത്തുടര്‍ന്ന് ദുര്‍ഗന്ധം വമിക്കുകയാണെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്തില്‍നിന്ന് ആവശ്യമായ ഫണ്ട് ലഭിച്ചിട്ടും അത്താണി മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണപ്ലാന്റ് മെയിന്റനന്‍സ് ചെയ്യാത്ത പഞ്ചായത്തിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. സിയാല്‍ അനധികൃതമായി കൈവശ്യപ്പെടുത്തിയിരുക്കുന്ന അനധികൃത ഭൂമിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വലിയ സംഭരണ ശേഷിയുള്ള മാലിന്യപ്ലാന്റ് സിയാലിന്റെ സഹകരണത്തോടെ ഉടന്‍ പണിയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി മേഖലാ ചെയര്മാന് സി.പി.തരിയന്‍ അധ്യക്ഷനായിരുന്നു. കെ.ജെ.പോള്‍സണ്‍, സാലുപോള്‍, പി.പി.തോമസ്, സി.കെ.വിജയന്, എന്‍.എസ്.ഇളയത്, വി.എ.ഖാലിദ്, എം.പി.ഏല്യാസ്, ബാബു കരിയാട്, പി.ജെ.ജോണി, ടി.എം.ഡേവിസ്, ടി.എസ്.ബാലചന്ദ്രന്, ഷിജു സെബാസ്റ്റ്യന്‍, പി.കെ.എസ്തോസ്, സുബൈദ നാസര്‍, ജയ്നി ഏല്യാസ്, ബീന സുധാകരന്, മേഴ്സി ഏല്യാസ്, ടി.ടി.ജോയി, ബൈജു ഇട്ടൂപ്പ്, രാജഗോപാല്‍.കെ.എസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: