ക്വറ്റ: പാക്കിസ്ഥാനില്‍ റിക്ഷയില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 13 പേര് മരിച്ചു. 11 പോലീസുകാരും രണ്ട് സാധാരണക്കാരുമാണ് സ്ഫോടനത്തില്‍ മരിച്ചത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ക്വറ്റയിലാണ് സ്ഫോടമുണ്ടായത്. റോഡിന്റെ ഒരു വശത്ത് നിര്‍ത്തിയിട്ടിരുന്ന റിക്ഷയില്‍ നൂറ് കിലോ തൂക്കമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. റിക്ഷയുടെ ഒരു വശത്തുകൂടി പോലീസ് വാഹനം കടന്ന് പോയ ഉടനെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ പോലീസ് വാഹനം പൂര്‍ണമായി തകര്‍ന്നു. പാക്കിസ്ഥാനില്‍ പാക് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് വേണ്ടിയുള്ള പ്രതികാരമാണിതെന്ന് താലിബന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: