പാരിസ്: അതിശക്തമായ സുരക്ഷയുണ്ടായിട്ടും കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ വീണ്ടും മോഷണം. 2.6 മില്യണ്‍ യൂറോയുടെ ഡയമണ്ട് നെക്ലസാണ് ഇത്തവണ മോഷണം പോയിരിക്കുന്നത്.ഡി ഗ്രിസോഗോണോ എന്ന സ്വിസ് കമ്പനിയുടെ നെക്ലസാണ് മോഷണം പോയത്. ഡൂ കാപ്പ് ഇദാന് റോക്ക് എന്ന ഹോട്ടലില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങിലാണ് നെക്ലസ് മോഷണം പോയതെന്ന് അധിക്യതര്‍ പറഞ്ഞു.
സുരക്ഷയ്ക്കായി 80 സുരക്ഷാ ഭടന്മാരെയും പോലീസിനെയും വേദിയില്‍ വിന്യസിച്ചിരുന്നു. ഷാരോണ്‍ സറ്റോണ്‍, ഓര്നെല്ലാ മുട്ടി തുടങ്ങിയ പ്രമുഖ താരങ്ങളും ചടങ്ങില്‍ അതിഥികളായിരുന്നു. 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് അധിക്യതര്‍ പറഞ്ഞു. നെക്ലസ് ആരെങ്കിലും മോഷ്ടിച്ചതാണോ നഷ്ടപ്പെട്ടതാണോ എന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു. ഇതിന് മുമ്പ് കാന്‍ ഫെസ്റ്റിവെല്ലിന്റെ ആദ്യ ആഴ്ച്ചയില്‍ ഒരു മില്യണ്‍ ഡോളര്‍ ആഭരണങ്ങള്‍ മോഷണം പോയിരുന്നു.
കമ്മല്‍,മാല,ബ്രെസസ്ലേറ്റ്,മോതിരങ്ങള്‍ കൂടാതെ മറ്റ് വജ്രാഭരണങ്ങള്‍ എന്നിവയാണ് മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: