ഇസ്ലാമബാദ്: 45ലധികം ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെള്ളിയാഴ്ച്ച കറാച്ചി ജയിലില്‍ നിന്ന് വിട്ടയച്ചു. ശനിയാഴ്ച്ച കിഴക്കന്‍ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.
കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 45ലധികം വരുന്ന മത്സ്യതൊഴിലാളികളെ മോചിപ്പിച്ചതായി അന്താരാഷ്ട്ര ട്രസ്റ്റായ അന്‍സര്‍ ബര്ണെയുടെ ചെയര്മാന് അന്‍സര്‍ ബര്ണെ മാധ്യമങ്ങളോട് പറഞ്ഞു.
വിട്ടയച്ച തടവുകാരെ ബസില്‍ ലാഹോറിലെത്തിക്കുമെന്നാണ് വിവരം. തടവുകാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ബസില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: