മോസ്കോ: റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ കാംചത്ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
റഷ്യയുടെ പലഭാഗങ്ങളിലും തുടര്‍ചലനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കാംചത്ക ഉപദ്വീപിന്റെ പടിഞ്ഞാറുളള ഒഖോത്സ്കില് കടലില്‍ 600 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ ഉറവിടം.
സഖാലിന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അധികൃതര്‍ ഇത് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: