പെരുമ്പാവൂര്‍: നഗരസഭക്കുള്ളില്‍ റോഡ് പുറമ്പോക്കില്‍ ബഹുനിലകെട്ടിടം പണിയുന്നതിന് നഗരസഭ അധികൃതര്‍ അനുമതി നല്‍കിയതിനെതിരെ മന്ത്രിക്ക് സ്വകാര്യ വ്യക്തി പരാതി നല്കി. ആലുവ മൂന്നാര്‍ റോഡരികില്‍ പെരുമ്പാവൂര്‍ പാലക്കാട്ട്താഴം, പാലത്തിന് സമീപത്താണ് അനധികൃത കെട്ടിടം പണിതുടരുന്നത്. ഇതിനെതിരെ പെരുമ്പാവൂര്‍ ടി.ബി.റോഡില്‍ മാങ്കുടി വീട്ടില്‍ എം.കെ.ബേബിയാണ് കേരള നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിക്ക് പരാതി നല്‍കിയത്.
പെരുമ്പാവൂര്‍ നഗരസഭയിലെ 22-ാം വാര്‍ഡിലാണ് അനധികൃത കെട്ടിടംപണി നടന്നുവരുന്നത്. എന്നാല്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ പരിശോധന നടത്തിയാണ് പുറമ്പോക്കില്‍ പണിയുന്ന കെട്ടിടത്തിന് അനുമതി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ഈ കെട്ടിടം പണിക്ക് അധികൃതരുടെ മൗനാനുവാദമുണ്ടെന്നും ആക്ഷേപമുണ്ട്. അനധികൃതമായി കെട്ടിടം പണിനടന്നുവരുന്ന സ്ഥലത്തിന് ലക്ഷക്കണക്കിന് രൂപ വിലയുള്ളതാണെന്നും പരാതിക്കാരന് പറയുന്നു.
പെരുമ്പാവൂര്‍ നഗരസഭയില്‍ വേറെയും അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. റോഡ് പുറമ്പോക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണമെന്നും കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: