പൂഞ്ഞാര്‍: വിദ്യാഭ്യാസം എന്നത് കേവലം പരിഷ്കാരത്തിന്റെയും ധൂര്‍ത്തിന്റെയും പ്രകടനമായി മാറിയെന്ന് ദേശമംഗലം ഓങ്കരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ പ്രസ്താവിച്ചു. പൂഞ്ഞാറില്‍ നടക്കുന്ന വിഎച്ച്പി സംസ്ഥാന ശിബിരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയ ബോധവും രാഷ്ട്രഭക്തിയും വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായതും ഇതുകൊണ്ടല്ല. ഇന്ത്യ എന്റെ രാജ്യമാണെന്ന് പ്രതിജ്ഞ ചെയ്യുന്ന കുട്ടികള്‍ക്ക് മറ്റുള്ളവര്‍ നാട്ടുകാര്‍ മാത്രമാണ്. ഭാരതം എന്റെ മാതാവാണ് എന്ന് പഠിപ്പിച്ചിരുന്നെങ്കില്‍ ഓരോ ഭാരതീയനും സഹോദരീ സഹോദരന്മാര് ആണെന്ന ചിന്ത ഉണ്ടാകുമായിരുന്നു. ദേവാലയത്തെയും ദേവനെയും സംരക്ഷിക്കുന്നവര്‍ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണ്. വിവാഹം, വ്യവഹാരങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയിലൂടെ ഹിന്ദു സമൂഹം ധൂര്‍ത്തന്മാരായി മാറുന്നത് തടയാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: