കാഠ്മണ്ഡു: എവറസ്റ്റ് കയറിയ ഏറ്റവും പ്രായം കൂടിയ വ്യക്തി 80 കാരനായ ജപ്പാന്കാരന്. 2008 ലെ നേപ്പാളുകാരനായ 76 കാരന്റെ റെക്കോര്‍ഡാണ് ഇയാള്‍ ഭേദിച്ചത്. ജപ്പാന്‍കാരനായ യൂചിറോ മിയൂറ മകനോടൊപ്പം കഴിഞ്ഞ ദിവസമാണ് എവറസ്റ്റിന്റെ 8,848 മീറ്റര്‍ മുകളിലെത്തിയതെന്ന് പര്‍വതാരോഹക ഉദ്യോഗസ്ഥന് ഗ്യാനേന്ദ്ര ശ്രസ്താ പറഞ്ഞു.
2008 ലും 2003 ലും മിയൂറ എവറസ്റ്റ് കയറിയിരുന്നു. അന്ന് അദ്ദേഹത്തിന് യഥാക്രമം 75 നും 70വയസ്സായിരുന്നു. 73 കാരിയായ ജപ്പാന്‍കാരിയാണ് എവറസ്റ്റ് കയറിയ ഏറ്റവും പ്രായം കൂടിയ വനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: