ലണ്ടന്‍: തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേര് ദക്ഷിണ ലണ്ടനില്‍ സൈനികനെ കഴുത്തറുത്ത് കൊന്നു. സൈനിക ക്യാമ്പിന് സമീപം തെരുവില്‍ വെച്ചാണ് സൈനികന് കൊല്ലപ്പെട്ടത്.
സൈനികന്റെ തലയറുത്ത ശേഷം മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശസ്ത്രക്രിയാ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ക്രൂരകൃത്യം നടത്തിയ രണ്ടു പേരെയും പൊലീസ് വെടിവെച്ച് വീഴ്ത്തി.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പാരീസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ലണ്ടനിലെത്തി. കൊല്ലപ്പെട്ട സൈനികന് ബ്രിട്ടിഷ് പൗരനാണ്.
സ്ത്രീകളുടെ മുന്നില്‍വെച്ച് ഇങ്ങനെയൊരു അതിക്രമണം കാണിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും എന്നാല്‍ തന്റെ രാജ്യത്ത് സ്ത്രീകള്‍ ദിനംപ്രതി ഇത്തരം കാഴ്ചകളാണ് കാണുന്നതെന്നും ഇയാള്‍ കൊലപാതകത്തിന് ശേഷം പറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു.
അഫ്ഗാനിലെയും ഇറാഖിലെയും സൊമാലിയയിലേയും പട്ടാള നടപടികളെയാണ് ഇയാള്‍ ഉദ്ദേശിച്ചതെന്ന് അധികൃതര്‍ പറയുന്നു.കൊലപാതകം നടത്തിയവര്‍ അഫ്ഗാന് പൗരന്മാരാണെന്നാണ് സൂചന.
തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ അതിര്‍ത്തി റോഡുകള്‍ അടച്ചിട്ടു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ ഉന്നതതല ചര്‍ച്ചകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: