ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം യുഎസ് എഴുത്തുകാരി ലിഡിയ ഡേവിസിന്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കാക്കിയാണ് പുരസ്കാരം. രചനാശൈലിയിലൂടെ വായനക്കാരെ ആകര്‍ഷിച്ച ലിഡിയ ഡേവിസിന്റെ ചെറുകഥകളും വിവര്‍ത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ‘ദ ഹണ്ട് ഓഫ് ദ സ്റ്റോറി’, ‘ വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ്’ എന്നിവയാണ് പ്രധാന കൃതികള്‍. 60,000 പൗണ്ടാണ് സമ്മാനത്തുക.
ഇന്ത്യയില്‍ നിന്നുളള പ്രശസ്ത കന്നഡ എഴുത്തുകാരന് യു ആര് അനന്തമൂര്‍ത്തി ബുക്കര്‍ പുരസ്ക്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ജ്ഞാനപീഠ ജേതാവായ അനന്തമൂര്‍ത്തി കന്നഡയിലെ നവമുന്നേറ്റത്തിന്റെ വക്താവായാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: