കോട്ടയം: പ്രപഞ്ച പ്രതിഭാസമായ അഗ്നിമാരുതയോഗം ഇന്ന് അവസാനിക്കുമെന്ന് പ്രശസ്ത ജ്യോതിഷന് സുഭാഷ് കാളിദാസശര്മ്മ പറഞ്ഞു. ഏപ്രില്‍ 14ന് വൈകിട്ട് 7.45ന് ആരംഭിച്ച അഗ്നിമാരുതയോഗം ഇന്ന് രാവിലെ 9.24ന് അവസാനിക്കും. ഉന്നത സ്ഥാനത്തുള്ളവര്‍ക്ക് സ്ഥാനഭ്രംശം, അഗ്നി, വായു, ജലം എന്നിവ കാരണമായി ആപത്തുകള്‍, യുദ്ധസന്നാഹങ്ങള്‍, സ്ഫോടനപരമ്പരകള്‍, അധികാരസ്ഥാനമാറ്റങ്ങള്, കന്നി, തുലാം, മീനം, മേടം കൂറുകാര്‍ക്ക് ആപത്തുകള്‍ ഇവ അനുഭവത്തില്‍ വന്ന കാലമായിരുന്നു ഇതെന്നും ഉഴവൂര്‍ സ്വദേശിയായ സുഭാഷ് കാളിദാസശര്മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: