കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചാത്തില്‍ കുടിവെള്ളവിതരണം നടത്തിയതില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആരോപണ വിധേയയായ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം രംഗത്തെത്തി.
ആരോപണ വിധേയയായ പഞ്ചായത്ത് പ്രസിഡന്റ് ശാന്താജോയി രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകണമെന്ന കടുത്ത നിലപാടിലാണ് ഭരണ പ്രതിപക്ഷാംഗങ്ങള്‍ എന്നറിയുന്നു. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍നിന്ന് യുഡിഎഫിലെ എട്ടംഗങ്ങളും, എല്‍ഡിഎഫിലെ ഒരംഗവും ഒരു സ്വതന്ത്രാംഗവും വിട്ടുനിന്നതും ശ്രദ്ധേയമായി. എന്നാല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.ജെ.വര്‍ഗീസ്, പത്താംവാര്‍ഡിലെ കോണ്‍ഗ്രസ് അംഗം യൂസഫ് മൈതീനും മാത്രമാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നത്. ഇവരൊഴികെ മേറ്റ്ല്ലാ അംഗങ്ങളും ഒന്നടങ്കം പ്രസിഡന്റ് രാജിവയ്ക്കണമെവന്നാവശ്യപ്പെട്ട് ഒപ്പ്ശേഖരണവും നടത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയിലേറെയായി എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പിണ്ടിമന പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: