പെരുമ്പാവൂര്‍: നമ്മുടെ നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടെന്നുള്ള സത്യം നിലനില്‍ക്കെ പട്ടികജാതി- വര്‍ഗ്ഗ വിഭാഗങ്ങളെ കോളനി വാസികളായി കുടിയിരുത്തുന്നത് ശരിയല്ലെന്ന് കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ വിഭാഗത്തെ മൂന്ന് സെന്റില്‍ കുടിയിരുത്തുന്നതിനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരള പുലയന് മഹാസഭ എറണാകുളം ജില്ലാ മഹിളാ- യുവജന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ എംപി ഫണ്ടില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട മെമ്പര്‍മാരെ അവഗണിക്കുന്നതായി വ്യാപകമായ പരാതി നിലവിലുണ്ടെന്ന് പിന്നീട് നടന്ന കണ്‍വെന്‍ഷനില്‍ വിലയിരുത്തി. തീവ്രവാദ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരെ പുറത്തുകൊണ്ടുവരാന്‍ ഇടതു വലതു മുന്നണികള്‍ ഒരു മിച്ച് തോളില്‍ കയ്യിട്ടാണ് പരിശ്രമിക്കുന്നത്. എന്നാല്‍ പട്ടികജാതി സമൂഹത്തെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്വെന്ഷന് തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് എം.എ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി.ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ വിജയികളായവരെ കെ.പി.ധനപാലന് എംപി, സാജുപോള്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. മഹിളാ ഫെഡറേഷന് സംസ്ഥാന ഭാരവാഹികളായ അഡ്വ.ടി.ഡി.പ്രസന്ന, ഗിരിജാ രാമകൃഷ്ണന്, യൂത്ത് മൂവ്മെന്റ് നേതാക്കളായ എന്‍.കെ.ഉണ്ണികൃഷ്ണന്, ടി.പി.ചന്ദ്രന്, കെപിഎംഎസ് നേതാക്കളായ പി.പി.ശിവന്, കെ.ടി.അയ്യപ്പന്‍കുട്ടി, പി.എ.ചന്ദ്രന്, കെ.എ.മോഹനന്, എം.കെ.ഉണ്ണിമോന്, കെ.എ.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: