കോട്ടയം: സിപിഎം വനിതാനേതാവ് വ്യാജപ്രമാണം ചമച്ച് ആറ് ഏക്കറോളം ഭൂമി തട്ടിയെടുത്തതായി ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മഹിളാ അസോസിയേഷന് കാഞ്ഞിരപ്പള്ളി ഏരിയാ നേതാവും എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗവുമായ എം.പി.സുമംഗലാദേവിയ്ക്കെതിരെ ഇതുസംബന്ധിച്ച് പൊന്‍കുന്നം പോലീസില്‍ ക്രൈം 467/2013 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഡ്വ.സുരേഷ്ബാബു തോമസ് മുഖാന്തിരം പി.എ.അനില്‍കുമാര്‍ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കളത്തൂര്‍ കുടുംബാംഗങ്ങളായ രാധാകൃഷ്ണപണിക്കര്‍ ശങ്കരപ്പണിക്കര്‍, ഗോവിന്ദപ്പണിക്കര്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: