സ്റ്റോക്ഖോം: സ്വീഡിഷ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ശക്തമായ ആക്രമണത്തിന് തലസ്ഥാനത്ത് മുസ്ലിം കലാപകാരികള്‍ നേതൃത്വം നല്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്റ്റോക്ഖോം നഗരപ്രാന്തങ്ങളില്‍ നിന്നും കലാപത്തിനിരയായ 40ലേറെ ഇന്ത്യന്‍ കുടുംബങ്ങള്‍ ഒഴിഞ്ഞുപോയി. കലാപങ്ങളില്‍ അതിയായ ഉത്കണ്ഠ ഇന്ത്യന്‍ സമൂഹം പ്രകടിപ്പിച്ചു. അസാധാരണമായ ഭീഷണി ഉളവാക്കുന്നതാണ് കലാപമെന്ന് ഒരിന്ത്യന്‍ കുടിയേറ്റക്കാരന് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഹസ്ബൈയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ 69 വയസ്സുള്ള ആയുധധാരിയായ കുടിയേറ്റക്കാരന് പോലീസ് വെടിവയ്പ്പില്‍ മരിച്ചിരുന്നു. ഇയാള്‍ ഭീകരവാദിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ നടന്നുവന്നിരുന്ന കലാപം കൂടുതല്‍ അക്രമാസക്തമായി. ഇയാളെ കീഴടക്കാന്‍ ശ്രമിക്കവെ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന കത്തികാട്ടി പോലീസിനെ ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. പ്രശ്നങ്ങളുണ്ടാകുന്നതറിഞ്ഞ് നിയന്ത്രിക്കാനെത്തിയ പോലീസിനു നേരെ കല്ലുകളും കുപ്പികളും കലാപകാരികള്‍ എറിയുകയായിരുന്നു. പോഷകസൈന്യത്തിന് പോലും ഈ കലാപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് തെളിഞ്ഞു. പ്രദേശവാസികളാകട്ടെ തങ്ങളുടെ ഫ്ലാറ്റുകളില്‍ മുറിയടച്ച് ഇരിക്കുകയാണ്. വൈകുന്നേരങ്ങളില്‍ പോലും അവര്‍ പുറത്തിറങ്ങുന്നില്ല.
സാമൂഹിക സമാധാനത്തിനും മികച്ച ക്ഷേമത്തിനും സ്വീഡന് പ്രശസ്തമാണ്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി മറ്റേതൊരു അയല്രാജ്യത്തെക്കാളും അസമത്വത്തിന്റെ വന്‍തരംഗം രാജ്യത്തുണ്ടായിരിക്കുകയാണെന്ന് ആഗോള സാമ്പത്തിക പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി ഫ്രെഡ്രിക് റെയ്ന്‍ ഫെല്ഡ്റ്റ് ഇത് നിഷേധിച്ചു. കലാപത്തിന് ഇടനല്‍കില്ലെന്നും നഷ്ടപ്പെട്ട സമാധാനം വീണ്ടെടുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹസ്ബൈ വാസികള്‍ക്ക് തങ്ങളുടെ മികച്ച അയല്പക്കം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു വലിയ സംഘം കൗമാരക്കാരാണ് കലാപം ഉണ്ടാക്കുന്നതെന്ന് പ്രാദേശിക വെബ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചില കലാപകാരികളുടെയും സാക്ഷികളുടെ അഭിമുഖം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരാണ്.
മുമ്പ് അപൂര്‍വമായി പല വംശീയകലാപങ്ങളും ഇവിടെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ അസാധാരണ ഭീഷണിയുയര്‍ത്തുന്നത് മുമ്പുണ്ടായിട്ടില്ലെന്നും ഹസ്ബൈയില് അനേകവര്‍ഷങ്ങളായി താമസിക്കുന്ന, കുടിയേറ്റക്കാരായ നാലംഗ ഇന്ത്യന്‍ കുടുംബത്തിലെ അരുണ്‍ സിംഗ് പറഞ്ഞു. എന്നാല്‍ പേടിച്ച് താമസസ്ഥലം വിട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജരായ 14,500 പേരും 4000ത്തോളം ഇന്ത്യന്‍ പൗരന്മാരും സ്വീഡനില്‍ ഉണ്ടെന്നാണ് കണക്ക്. ഇവിടെ നടക്കുന്ന കലാപങ്ങള്‍ ഏറിയകൂറും കുടിയേറ്റക്കാരുടെ നൈരാശ്യം വളര്‍ന്ന് വലുതായി ഉണ്ടാകുന്നവയാണെന്ന് ഹസ്ബൈ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ അവാദ് ഹെര്‍സി പറഞ്ഞു. പ്രത്യേകിച്ചും പുരാതന മൂല്യങ്ങള്‍ തിരിച്ചറിഞ്ഞുകൂടാത്ത എന്നാല്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പുതിയ തലമുറയാണ് ഇതിന് കാരണം. ഇവര്‍ ഭൂരിഭാഗവും ഭാവിയെക്കുറിച്ച് പ്രതീക്ഷയൊന്നുമില്ലാത്ത തൊഴില്‍രഹിതരാണ്. അതില്‍ തന്നെ മുക്കാല്‍ഭാഗം പേരും നിയമവിരുദ്ധ പ്രവൃത്തിയെടുക്കുന്നവരും. ഇതെല്ലാമാണ് ഇന്ന് വളര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന 120ല്‍ കുറയാത്ത വംശങ്ങളുണ്ടെന്നാണ് യുണിസെഫ് റിപ്പോര്‍ട്ട്. ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച് രൂക്ഷമായ തൊഴില്‍ക്ഷാമം ഉണ്ടാകുന്നത് തുടര്‍ച്ചയായ കലാപങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഓരോ കുടിയേറ്റക്കാരന്റെയും സംസ്കാരവും ശീലങ്ങളും സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: