പാലാ: കടപ്ലാമറ്റം പഞ്ചായത്തിലെ പാറമടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ 29ന് രാവിലെ 6മുതല്‍ വൈകിട്ട് 6വരെ പാലാ മുനിസിപ്പാലിറ്റി, കരൂര്‍, മുത്തോലി, കൊഴുവനാല്‍, രാമപുരം, ഉഴവൂര്‍, വെളിയന്നൂര്‍, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, മീനച്ചില്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
കോട്ടയം: അതിവേഗ റെയില്‍ പാതയ്ക്കെതിരെ 23ന് പായിപ്പാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് അതിവേഗ റെയില്‍വേ വിരുദ്ധ ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ ഷൈലമ്മ രാജപ്പന് പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 6മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. രാവിലെ 10ന് പായിപ്പാട് കവലയില്‍ നിന്നുമാരംഭിക്കുന്ന പ്രകടനം സംസ്ഥാന സമിതി ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ് ഇരവിമംഗലം ഉദ്ഘാടനം ചെയ്യും. നാലുകോടി കവലയില്‍ നടക്കുന്ന സമാപന സമ്മേളനം സിഎഫ് തോമസ് ഉദ്ഘാട നം ചെയ്യും. പത്രസമ്മേളനത്തില്‍ സമരസമിതി ചെയര്മാന് കെ.ആര്.കൃഷ്ണകുമാര്‍, വൈസ് ചെയര്മാന്, കെ.ടി.ജോസഫ് കൈലാത്ത്, രക്ഷാധികാരികളായ വിനുജോസ്, എബി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: