കോട്ടയം: വടവാതൂര്‍ ഡംബിംഗ് യാര്‍ഡിലെ മാലിന്യം മെയ് 31നകം പ്ലാസ്റ്റിക് ടാര്പോളീന്കൊണ്ട് താത്ക്കാലികമായി മൂടണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശിച്ചു. മാലിന്യത്തില്‍നിന്ന് കറുത്ത വെള്ളം റോഡിലേക്ക് ഒഴുകിപ്പോകാത്ത വിധത്തില്‍ വേണം ടാര്‍പോളീന്‍ വിരിക്കാനെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വടവാതൂര്‍ ഡംബിംഗ്യാര്ഡിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യത്തിനു മുകളില്‍ ഉളള ക്യാപ്പിംഗ് ഡിസംബറില്‍ പൂര്‍ത്തിയാക്കണം. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ എട്ടംഗ മോണിറ്ററിംഗ് കമ്മിറ്റി വടവാതൂരിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണം. മാലിന്യം നിറഞ്ഞ വെള്ളം ശുദ്ധീകരിച്ചശേഷം മാത്രമേ പുറത്തേക്ക് ഒഴുക്കാവൂയെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, പഞ്ചായത്തംഗങ്ങള്‍, കളക്ടര്‍ മിനി ആന്റണി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: