ഈരാറ്റുപേട്ട: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30ഓടെ മേലുകാവ് പാണ്ടിയാമാവിലാണ് അപകടം . തൊടുപുഴ ഭാഗത്തുനിന്ന് ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ കടന്നുപോയ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. കാറില്‍ യാത്രചെയ്തിരുന്ന സി.എസ്.തോമസ്, ഭാര്യ അന്നമ്മ എന്നിവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് യാത്രക്കാരായ മൂന്നിലവ് മരുതുംപാറ ഓമന(51), അഞ്ചുമല പലകചാരിക്കല് ലീലാമ്മ(58), മ്രാല കളരിക്കല്‍ അജേഷ്(24), കാഞ്ഞിരം കവല ചളക്കാട്ടില് ഏലിക്കുട്ടി(32) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: