പാലാ: റോഡ് സുരക്ഷാ ദശകം 2011-2020ന്റെ ഭാഗമായി മീനച്ചില്‍ താലൂക്കിലെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള ഏകദിന റോഡുസുരക്ഷാ പരിശീനലക്ലാസ് 25ന് രാവിലെ 9മുതല്‍ ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാമ്പസില്‍ നടക്കും. താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ സ്ഥാപനമേധാവിയുടെ സാക്ഷിപത്രം, ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ലൈസന്‍സിന്റെ ഒരു കോപ്പി എന്നിവ സഹിതം നിര്‍ബ്ബന്ധമായും ക്ലാസില്‍ ഹാജരാകണമെന്ന് പാലാ ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: