ലണ്ടന്‍: ജോലിസമയത്ത് തലപ്പാവ് ധരിക്കണമെന്ന ആവശ്യവുമായി സിക്ക് ബസ് ഡ്രൈവറുടെ സമരം. ഹെല്‍സിങ്കിയുടെ തലസ്ഥാനമായ ഫിന്നിഷിലുള്ള വോലിയ ബസ് കമ്പനിയിലാണ് ഗില്‍ സുഖ്ദര്‍ശന്‍ സിംഗ് ജോലി ചെയ്യുന്നത്. ജോലിക്കിടെ തലപ്പാവ് ധരിക്കാനുള്ള അനുവാദം നല്കുന്ന ഒരു കീഴ്വഴക്കം അധികാരികളില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നത്. താനൊരു സിക്കുകാരനാണെന്നും തൊപ്പി ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും സിംഗ് പറഞ്ഞു. മറ്റ് മതങ്ങള്‍ക്കും ഇതൊരു ശല്യമാവില്ലെന്ന് താന്‍ വിശ്വസിക്കുന്നതായി സിംഗ് പറഞ്ഞു. എണ്‍പതുകളില്‍ നോര്ഡിക്കിലേക്ക് കുടിയേറിയ സിക്കുകാരില്പ്പെട്ടതാണ് സുഖ്ദര്‍ശന്‍ സിംഗ്.
കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയില്‍ പഞ്ചാബില്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നാണ് ജോലിസമയത്ത് തലപ്പാവ് ധരിക്കണമെന്ന് സിംഗ് തീരുമാനിച്ചത്. രണ്ടുമാസമായി ആര്‍ക്കും ഇതില്‍ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ കമ്പനി നിയമപ്രകാരം ഇത് ഒഴിവാക്കണമെന്ന് അധികാരികള്‍ പറഞ്ഞതായി സിംഗ് പറഞ്ഞു.
സൈനികനായ സിംഗിന്റെ മകന് സുഖ്നവ്ദീപ് സിംഗ് തലപ്പാവ് ധരിച്ചാണ് ജോലി ചെയ്യുന്നത്. സൈനിക സേവനം പൂര്‍ത്തിയാകുന്നതുവരെ ഇത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സുഖ്നവ്ദീപ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: