തിരുവനന്തപുരം: ഇന്ത്യയില്‍ പൊതുമേഖലയിലെ ഏക ഫോര്‍ജിംഗ് കമ്പനിയായ കേരളസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡിന AS 9100C സര്‍ട്ടിഫിക്കറ്റുകള്‍. ഗുണനിലവാരമുള്ള ഫോര്‍ജിംഗുകള്‍ നല്‍കിവരുന്ന എസ്ഐഎഫ്എല്ലിന് 1996 മുതല്‍ ഐഎസ്ഒ അംഗീകാരം ഉണ്ട്. വ്യോമയാനം, റെയില്‍വേ, പ്രതിരോധം, മോട്ടോര്‍വാഹനം, ഘനയന്ത്രം, എണ്ണഖനനം, ബഹിരാകാശം കൂടാതെ അത്യാധുനിക സൂപ്പര്‍സോണിക് മിസെയില്‍ രംഗത്തും ആവശ്യമുള്ള അതിസങ്കീര്‍ണമായ വിശിഷ്ട ലോഹസങ്കരങ്ങളിലൂടെ നിര്‍മിച്ച ഫോര്‍ജിംഗുകള്‍ ഉല്‍പ്പാദിപ്പിച്ച് നല്കിയ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡ് ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധമാണ്.
AS 9100C സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ, ഉയര്‍ന്ന കാര്യക്ഷമതയിലൂടെയും ഉല്‍പ്പാദനക്ഷമതയിലൂടെയും നിയന്ത്രിതമായ ചെലവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സാധിക്കും. ഉന്നത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതോടൊപ്പം വ്യോമയാന-ബഹിരാകാശ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതത്വവും കൂടുതല്‍ വിശ്വാസ്യതയും കൈവരുന്നു. വ്യോമയാന-ബഹിരാകാശ-പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ മുഖമുദ്രയാണ് AS 9100C. എഎസ് സര്‍ട്ടിഫിക്കേഷന്റെ ലഭ്യത ഇടപാടുകാരില്‍ കമ്പനിയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ദേശീയ, അന്തര്‍ദേശീയ ഇടപാടുകാരെ കണ്ടെത്തുവാനും അതുവഴി ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി സാധ്യത ഉറപ്പുവരുത്തുവാനും സാധിക്കുമെന്ന് ചെയര്മാന് എം.എ.റസായ് മാസ്റ്റര്‍, എംഡി എസ്. ശ്യാമള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്ഐഎഫ്എല്‍ ന് ഈ സര്ട്ടിഫിക്കേഷന് ലഭിക്കുക വഴി വ്യോമയാന/ബഹിരാകാശ/പ്രതിരോധ മേഖലയില്‍ മത്സരരംഗത്ത് വിജയസാധ്യത വര്‍ദ്ധിപ്പിക്കുവാനും അതുവഴി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുവാനും ഇടവരും. ഷൊര്‍ണൂരിലുള്ള കമ്പനിയുടെ എയ്റോസ്പേസ് ഡിവിഷന്/മെഷിനിംഗ് യൂണിറ്റിനും സര്‍ട്ടിഫിക്കറ്റ് മുതല്‍ക്കൂട്ടാണ്.
ബിഇഎംഎല്‍, ബിഎച്ച്ഇഎല്‍, എച്ച്എഎല്‍, ഐഎസ്ആര്‍ഒ, ബ്രഹ്മോസ്, ഏറോസ്പേസ്, ഓര്‍ഡിനന്‍സ് ഫാക്ടറികള്‍, റയില്‍വേ ഉല്‍പ്പാദനശാലകള്‍, ലാര്‍സന്‍ ആന്റ് ടൂബ്രോ, കാറ്റല്പില്ലര്, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്, എല്‍.ജി. എക്യൂപ്മെന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ തദ്ദേശീയ വിപണിയിലെ കമ്പനിയുടെ മുഖ്യ ഇടപാടുകാരാണ്. എസ്ഐഎഫ്എല്‍ ഗള്ഫിലേയ്ക്കും അമേരിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലേയ്ക്കും ഫോര്‍ജിംഗുകള്‍ കയറ്റുമതി ചെയ്തുവരുന്നുണ്ട്. 350പേര്‍ക്ക് നേരിട്ടും 1000ഓളം പേര്‍ക്ക ് പരോക്ഷമായും ജോലി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: