കൊല്ലം: കലാഭവന്‍ മണിക്കെതിരെ കേസെടുത്തതിന് പോലീസ് സേനക്ക് എഡിജിപി സെന്‍കുമാറിന്റെ വിമര്‍ശനം. മമ്മൂട്ടിയോ മോഹന്‍ലാലോ ജയറാമോ പോലെയുള്ള സൂപ്പര്‍ താരങ്ങള്‍ ആയിരുന്നെങ്കില്‍ ഇതായിരിക്കില്ല അവസ്ഥ. കറുത്തവനെ ചവിട്ടിതേക്കുന്ന സമീപനത്തിന് പോലീസിന് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്നും എഡിജിപി സെന്‍കുമാര്‍ പറഞ്ഞു.
മണിയെ അറസ്റ്റ് ചെയ്യുന്നതിനായി പല സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ച നടപടിയോട് തനിക്ക യോജിപ്പില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. കൊല്ലത്ത് പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവര്‍ഗക്കാരനായ പോലീസുകാരനെ സേനയില്‍ നിന്ന് പുകച്ച് പുറത്തു ചാടിക്കാന്‍ പോലീസില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആരോപണം ഉന്നയിച്ചതിന്റെ തൊട്ടു പിന്നാലെയാണ് സെന്‍കുമാറിന്റെ വിമര്‍ശനവും.
അതേസമയം കേസില്‍ മണിക്ക് ജാമ്യം നല്കുന്നതിനെതിരേ സര്‍ക്കാര്‍ രംഗത്ത് വന്നു. മണി സമാനമായ കുറ്റകൃത്യങ്ങളില്‍ മുന്‍പും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വാദങ്ങള്‍ കേട്ട കോടതി ജാമ്യാപേക്ഷ വിധി പ്രഖ്യാപിക്കാനായി മാറ്റി.
മണിക്ക് ജാമ്യം നല്‍കരുതെന്ന് കഴിഞ്ഞ ദിവസം പോലീസും ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിനെ ആക്രമിച്ചതുള്‍പ്പടെ ഏതാനും ക്രിമിനല്‍ കേസുകള്‍ മണിയുടെ പേരിലുണ്ടെന്നും ഇതില്‍ പലതും വിചാരണയിലാണെന്നും പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
വനപാലകരെ ആക്രമിച്ചതിന് അതിരപ്പള്ളി പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കലാഭവന്‍മണി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. വാഹനപരിശോധനക്കിടെ അതിരപ്പള്ളി കണ്ണംകുഴിയില്വച്ചാണ് വനപാലകരുമായി മണി വാക്കുതര്‍ക്കമുണ്ടാകുകയും സംഭവം കൈയേറ്റത്തില്‍ കലാശിക്കുകയും ചെയ്തത്.
സംഭവത്തിന് ശേഷം പിറ്റേന്ന് രാത്രി ബംഗളുവിലേക്ക് പോയ മണി പിന്നീട് നാട്ടിലേക്ക് മടങ്ങിവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: