ബെയ്റൂട്ട്: സിറിയയില്‍ പ്രതിപക്ഷ നേതാവിനെ തട്ടിക്കൊണ്ടുപോയി. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രതിപക്ഷ നിയന്ത്രണത്തിലുള്ള റാഖ നഗരത്തിലെ തലവനുമായ അബ്ദുള്ള അല്‍ ഖലീലിനെയാണ് തട്ടിക്കൊണ്ടു പോയത്.
മാര്‍ച്ച് മുതല്‍ നഗരത്തില്‍ അസദ് അനുകൂല സൈന്യത്തിന്റെ സാന്നിധ്യമില്ല. ഖലീലിനെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. അതിനിടെ ശനിയാഴ്ച മുതല്‍ സിറിയന്‍ നഗരമായ അല്‍ ഖ്വൈസറില്‍ നടക്കുന്ന ആക്രമണങ്ങളില്‍ 95 പേര് മരിച്ചതായി ബ്രിട്ടന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.
മരിച്ചവരില്‍ നാലു സാധാരണക്കാരും 56 വിമതപോരാളികളും 12 സര്‍ക്കാര്‍ ഭടന്മാരും 23 ലെബനീസ് ഹിസ്ബുള്ള ഭീകരരും ഉള്‍പ്പെടുന്നു. ഞായറാഴ്ചയാണ് സൈന്യം തന്ത്രപ്രധാനനഗരമായ അല്‍ ഖ്വൈസറില്‍ കടന്നത്. നഗരം വിമതരില്‍ നിന്നു തിരിച്ചുപിടിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു.
സിറിയന്‍ ഭരണകൂടത്തിന്റെ പ്രധാന സഖ്യകക്ഷിയെന്നു പറയപ്പെടുന്ന ലെബനീസ് ഹിസ്ബുള്ള വിഭാഗം അല്‍ ഖ്വൈസറില്‍ സര്‍ക്കാര്‍ സൈന്യത്തിനൊപ്പമാണ് പോരാട്ടം നയിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: