ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഫോടനങ്ങളിലും വെടിവെയ്പുകളിലുമായി 95 പേര് കൊല്ലപ്പെട്ടു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 240 കവിഞ്ഞു. അല്ഷുര്ദാ, ഷുലാ തുടങ്ങിയ നഗരങ്ങളിലും കമാലിയയിലെ വാണിജ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.
ബാഗ്ദാദിന്റെ തെക്കന്‍ പ്രവിശ്യയായ ബാര്സിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാധിത്വം ആരും ഏറ്റെടുത്തിട്ടില്ല.സുന്നി- ഷിയാ സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാഖില്‍ ഷിയാ സ്വാധീന മേഖലയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തിലാണ് 29 പേര് കൊല്ലപ്പെട്ടത്.
ബാഗ്ദാദിന്റെ പടിഞ്ഞാറന്‍ നഗരമായ ഹദിദയില് ചെക്ക്പോസ്റ്റിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇവിടെ ഏഴ് പോലീസുകാരാണ് കൊല്ലപ്പെട്ടത്. ഇതിനു പുറവെ സുന്നി സ്വാധീന മേഖലയായ റാവയിലും ഭീകരാക്രമണം ഉണ്ടായി. ഷിയാ വിഭാഗത്തിന് നൃമേല്ക്കൈയുള്ള ഭരണ നേതൃത്വത്തിനെതിരെ സുന്നി വിഭാഗം ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
തങ്ങളെ അടിച്ചമര്‍ത്താന്‍ നൂറിയല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് സുന്നി വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ മാസം സുന്നി ക്യാമ്പിലേക്ക് സൈന്യം അതിക്രമിച്ച് കയറിയതാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: