കോട്ടയം: വാകത്താനം നാലുന്നാക്കല്‍ പാലത്തില്‍ നിന്നും തോട്ടിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ഷാജന്(36), ഭാര്യ ജസ്മിന് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ രണ്ടുമണിയോടെയാണ് അപകടം. ഇവരുടെ രണ്ടുമക്കളും കാറിലുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ക്ക് പോകുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ ആദ്യം ചെത്തിപ്പുഴ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: