പൂഞ്ഞാര്‍: രാഷ്ട്രത്തിന്റെ പൂര്‍ണ്ണമായ വികസനത്തിന് ഗ്രാമങ്ങള്‍ സംരക്ഷിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹസേവാപ്രമുഖ് കെ.കൃഷ്ണന്‍കുട്ടി പ്രസ്താവിച്ചു. പൂഞ്ഞാര്‍ എസ്എംവി സ്കൂളില്‍ നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ശിക്ഷണശിബിരത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ ആധാരശില ഗ്രാമങ്ങളാണെന്നും ഗ്രാമസംസ്കൃതിയും വിശുദ്ധിയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും തയ്യാറാകണമെന്നും ഗ്രാമം എന്റെ തീര്ത്ഥസ്നാനമാണെന്ന ഗാന്ധിജിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ഗ്രാമങ്ങളിലേക്കും കൃഷിയിലേക്കും തിരിച്ചു പോകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: