ബാഗ്ദാദ്: ബാഗ്ദാദില്‍ ഷിയ മുസ്ലീം വിഭാഗങ്ങള്‍ കൂടതലായി താമസിക്കുന്ന ജില്ലകളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 16 പേര് കൊല്ലപ്പെട്ടു.
75 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച് രാവിലെയായിരുന്നു സ്ഫോടനം. ബസ് സ്റ്റാന്റിലും മാര്‍ക്കറ്റുകളിലുമായിട്ടാണ് സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഫോടനത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ബസറയിലെ തെക്കന്‍ നഗരങ്ങളില്‍ പുലര്‍ച്ചെ നടന്ന രണ്ട് സ്ഫോടനങ്ങളിലായി 10 പേര് മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയായി ഷിയ, സുന്നി മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ നടന്നു വരുന്ന അക്രമങ്ങള്‍ക്ക് ഇറാഖ് സാക്ഷ്യം വഹിക്കുകയാണ്.
2006-2007ല്‍ വ്യാപകമായി നടന്ന അക്രമങ്ങള്‍ രാജ്യത്തെ യുദ്ധത്തിലേക്ക് എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: