അമന്: സിറിയന്‍ അക്രമണത്തില്‍ അമ്പതിലധികം പേര് കൊല്ലപ്പെട്ടു. 450ലേറെ പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ ശക്തികേന്ദ്രമായ ഖ്വാസെയറിലാണ് സിറിയ അക്രമണം അഴിച്ചു വിട്ടത്. 2011 മാര്‍ച്ചില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയില്‍ ഇതുവരെ 80,000ത്തിലധികം പേര് കൊല്ലപ്പെട്ടതായി കഴിഞ്ഞയാഴ്ച യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ലെബനന് ആസ്ഥാനമായുള്ള ഹിസ്ബുള്ള തീവ്രവാദികള്‍ സൈന്യത്തിന് പിന്തുണ നല്കി. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. പീരങ്കികളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു സൈന്യത്തിന്റെ മുന്നേറ്റം. ആഭ്യന്തര യുദ്ധങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ സഹായം തേടില്ലെന്ന സിറിയന്‍ പ്രസിഡന്റ് ബാസര്‍ അല്‍ ആസാദിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ലെബനന് സഹായത്തോടെ സൈന്യം ഖ്വസെയിറില് ആക്രമണം നടത്തിയത്.
അതേസമയം ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ട സിറിയയ്ക്ക് റഷ്യ ആധുനിക ആയുധങ്ങള്‍ കൈമാറിയത് ശരിയായില്ലെന്നും തങ്ങള്‍ക്കെതിരെ അത് പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: