കൊച്ചി: വ്യാപാരമേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളെയും ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വാണിജ്യവ്യവസായ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പി.ജയപ്രകാശ് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ വാണിജ്യ വ്യവസായ മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തൊഴിലാളിയെങ്കിലും പണിയെടുക്കുന്ന സ്ഥാപനങ്ങളെ ഇഎസ്ഐ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തേണ്ടതാണ്. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പണിയെടുക്കുന്ന സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം പോലും ഉടമകള്‍ ഏര്പ്പെടുത്തുന്നില്ലായെന്ന് ജയപ്രകാശ് പറഞ്ഞു.
വാണിജ്യ വ്യവസായ മസ്ദൂര്‍ ഫെഡറേഷന് വൈസ് പ്രസിഡന്റ് ബാബു ആര് പ്രസാദ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി വി.വി.പ്രകാശന്, യൂണിയന് ഭാരവാഹികളായ കെ.വി.മോഹനന്, പി.ആര്.ഹരിദാസ്, പി.എസ്.ജോസഫ്, കെ.സി.ബാബു,സജിത് ബോള്‍ഗാട്ടി,കെ.എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: