ലണ്ടന്‍: രാജാവിന്റെ പതിനാലാം ഭാര്യയാകാനുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് യുവതു നാടുവിട്ടു. സ്വാസ്ലാന്റ് രാജ്യത്താണ് സംഭവം. സ്വാസ്ലാന്റിലെ രാജാവ് മസ്വാത്തി മൂന്നാമനില്‍ നിന്ന് രക്ഷനേടാന്‍ ടിന്റ്സ്വാലോ നൊബേനി എന്ന 22 കാരിയാണ് ബ്രിട്ടനില്‍ അഭയം തേടിയത്.
രാജാവിന് വര്‍ഷം തോറും വിവാഹം കഴിക്കാന്‍ നിയമമുള്ള ഒരു രാജ്യമാണ് സ്വാസ്ലാന്റ്. രാജാവിന് എത്ര ഭാര്യമാര്‍ വേണമെങ്കിലും ആകാം.രാജാവിന് ഇഷ്ടപെട്ട ആരെ വേണമെങ്കിലും സ്വന്തമാക്കാം അത് കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ആണെങ്കില്‍ പോലും.
നൊബേനിക്ക് 15 വയസ്സുള്ളപ്പോഴാണ് മസ്വാത്തി രാജാവ് അവരെ ആദ്യമായി കാണുന്നത്. തന്റെ നാലാം ഭാര്യയുടെ കൊട്ടാരത്തില്‍ വെച്ചായിരുന്നു രാജാവ് നൊബേനിയെ കാണുന്നത്. രാജകുടുംബത്തിന്റെ ഭാഗമാകാമെന്ന വാഗ്ദാനവുമായി നിരവധി തവണ രാജാവ് തന്നെ സമീപിച്ചെന്നും ഇതിനായി തന്റെ സ്കൂളിലേക്ക് സ്ഥിരമായി അദ്ദേഹം വിളിക്കാറുണ്ടായിരുന്നെന്നും നൊബേനി പറയുന്നു.
വളരെയധികം പാവപ്പെട്ടവര്‍ ഉള്ള ഒരു രാജ്യമാണ് സ്വാസ്ലാന്റ് അതുകൊണ്ട് തന്നെ രാജാവിന്റെ ഭാര്യാ പദവി വെച്ച് നീട്ടിയാല്‍ ഏല്ലാവരും കണ്ണുമടച്ച് സമ്മതിക്കുകയാണ് പതിവ്. അതോടെ സുഖലോലുപരായി ജീവിക്കാം ഏന്നതാണ് ഏല്ലാവരെയും അതിനു സമ്മതിപ്പിക്കുന്നത്. ഏന്നാല്‍ അയാളുടെ ഭാര്യമാര്‍ കൊട്ടാരത്തില്‍ തടവ് പുള്ളികളെ പോലെയാണ്. ചുറ്റും അംഗരക്ഷകരാണ്. രാജാവിന്റെ അനുവാദമില്ലാതെ അവര്‍ക്ക് പുറത്ത് പോകാനാകില്ല.
അമേരിക്കയില്‍ വര്‍ഷത്തിലൊരിക്കല്‍ ഷോപ്പിങ്ങിന് പോകുന്നത് മാത്രമാണ് അവര്‍ക്കുള്ള ഏക ഔട്ടിങ്. നൊബേനിയുടെ മാതാവ് ബ്രിട്ടനിലാണ്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നൊബേനിയുടെ മാതാവ് ബ്രിട്ടനിലേക്ക് പോയത്.
രാജാവിനെ വെല്ലുവിളിച്ചതോടെ രാജഭരണത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുയാണ് നൊബേനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: