സിയോള്‍: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഉത്തരകൊറിയ മൂന്ന് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ തീരത്തായിരുന്നു പരീക്ഷണം.
ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മിസൈലുകള്‍ ശനിയാഴ്ച രാവിലെയും ഒരെണ്ണം ഉച്ചയ്ക്ക് ശേഷവുമായിരുന്നു പരീക്ഷിച്ചത്.
മാര്‍ച്ചിലും ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. അടുത്തിടെ ഉത്തര കൊറിയ നടത്തിയ മദ്ധ്യ ദൂര ബാലസ്റ്റിക് മിസൈലുകളില്‍ യു എസും ദക്ഷിണകൊറിയയും ജാഗ്രത പുലര്‍ത്തിയിരുന്നു.
ഉത്തര കൊറിയ ഫെബ്രുവരിയില്‍ നടത്തിയ അണുപരീക്ഷണവും യുദ്ധഭീതി ജനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: