കൊച്ചി: സമുദ്ര പഠന സര്‍വ്വകലാശാലയുടെ സ്ഥാപക ദിനാചരണവും സ്ഥാപകദിന പ്രഭാഷണവും സര്‍വ്വകലാശാല ഗവേഷണ നയം വിപുലപ്പെടുത്തുന്നതിനായുള്ള ബ്രെയിന്‍സ്റ്റോമിംഗ് സെഷനും പനങ്ങാട് സര്‍വ്വകലാശാല ആസ്ഥാനത്ത് നാളെ (മെയ്-20) നടക്കും. രാവിലെ 9.30ന് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ. കെ.വി. തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. എക്സൈസ്-തുറമുഖ മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്, എസ്.ശര്‍മ്മ, ടി.എന്‍.പ്രതാപന്, അബ്ദുറഹ്മാന് രണ്ടത്താണി എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.
കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ശുദ്ധജല മത്സ്യ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. ജയശങ്കര്‍ സര്‍വ്വകലാശാല സ്ഥാപകദിന പ്രഭാഷണം നടത്തും. മന്ത്രി കെ. ബാബു സര്‍വ്വകലാശാലയുടെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ). ബി. മധുസൂദനക്കുറുപ്പ് സ്വാഗതഭാഷണം നടത്തും. പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ) സി. മോഹനകുമാരന്‍ നായര്‍, രജിസ്ട്രാര്‍ ഡോ. എബ്രഹാം ജോസഫ്, ഗവേഷണ വിഭാഗം ഡയറക്ടര്‍, ഡോ. എന്‍.ജി.കെ. പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും. സര്‍വ്വകലാശാല ഡീനും ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനറുമായ ഡോ. കെ.വി. ജയചന്ദ്രന് നന്ദി പ്രകാശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: