ബീജിങ്: തെക്കന്‍ ചൈനയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മരണം 55 ആയി. 14 പേരെ കാണാതായിട്ടുണ്ട്. ഒമ്പതോളം പ്രവിശ്യകള്‍ പ്രളയത്തിന്റെ പിടിയിലാണ്. ഇവിടെ ശക്തമായ കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായതായി ചൈനീസ് മിനിസ്ട്രീ ഓഫ് സിവില്‍ അഫേഴ്സ് വ്യക്തമാക്കി.
ചിലയിടങ്ങളില്‍ കൊടുങ്കാറ്റും ഭൂചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുവാംഗ്ടോംഗ് പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായത്. 36 പേരാണ് ഇവിടെ മരിച്ചത്. 10 പേരെ കാണാതായിട്ടുമുണ്ട്. ഷിയാംഗ്സി പ്രവിശ്യയില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേരെ കാണാതായി.
വരുംദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയും കൊടുങ്കാറ്റും പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗുവാംഗ്ടോംഗിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: