കൊച്ചി: സ്വര്‍ണ്ണ ഇറക്കുമതി തട്ടിപ്പ് കേസില്‍ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. കാക്കനാട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ രാജേഷ് എക്സ്പോര്‍ട്സിന്റെ കയറ്റിറക്കുമതി വിഭാഗം മാനേജര്‍ ഹരീഷ് ബാബു, ജനറല്‍ മാനേജര്‍ വിജു എബ്രഹാം എന്നിവരാണ് പിടിയിലായത്.
സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.നികുതി ഇല്ലാതെ സെസ് വഴി ഇറക്കുമതി ചെയ്ത സ്വര്‍ണ്ണക്കട്ടികള്‍ ആഭരണങ്ങളാക്കി അതേപടി തിരിച്ചയക്കാതെ കര്‍ണ്ണാടകയില്‍ ശുഭ് എന്ന പേരിലുള്ള സ്വന്തം ഷോറൂമുകള്‍ വഴി വിറ്റു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബംഗളുരു സ്വദേശികളായ പ്രശാന്ത് മേത്ത എംഡിയും സഹോദരന് രാജേഷ് മേത്ത ചെയര്‍മാനുമായാണ് രാജേഷ് എക്സ്പോര്‍ട്സ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഒളിവിലാണ്. പ്രശാന്ത് മേത്ത മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: