ന്യൂദല്‍ഹി: ഏപ്രിലില്‍ പണപ്പെരുപ്പം മൂന്നര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഭക്ഷ്യ വസ്തുക്കളുടേയും പഴം, പച്ചക്കറി വിലയിലുണ്ടായ ഇടിവുമാണ് പണപ്പെരുപ്പം താഴുന്നതിന് ഇടയാക്കിയത്. ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 4.89 ശതമാനമായിട്ടാണ് താഴ്ന്നത്. മാര്‍ച്ചില്‍ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.96 ശതമാനമായിരുന്നു. 2012 ഏപ്രിലില്‍ ഇത് 7.50 ശതമാനമായിരുന്നു. 2009 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഏപ്രിലിലെ പണപ്പെരുപ്പം എത്തിയത്. നവംബറിലിത് 4.78 ശതമാനമായിരുന്നു.
ഏപ്രിലില്‍ നിര്‍മാണ സാമഗ്രികളുടെ പണപ്പെരുപ്പം 3.41 ശതമാനമായി താഴ്ന്നു. മാര്‍ച്ചിലിത് 4.07 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 6.08 ശതമാനമായിട്ടാണ് ഇടിഞ്ഞത്. മാര്‍ച്ചിലിത് 8.73 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലപ്പെരുപ്പം കുറയാന്‍ പച്ചക്കറി വിലയിലുണ്ടായ ഇടിവ് സഹായിച്ചിട്ടുണ്ട്. ഏപ്രിലില്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 0.71 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തിലിത് 4.71 ശതമാനമായിരുന്നു. അതേ സമയം ഉള്ളി വിലയില്‍ കുതിച്ചുകയറ്റമുണ്ടായി. ഏപ്രിലില്‍ ഉള്ളി വില യില്‍ 91.69 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.
ഫെബ്രുവരി മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ പണപ്പെരുപ്പം 6.84 ശതമാനത്തില്‍ നിന്നും 7.28 ശതമാനമായി ഉയര്‍ത്തി. ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 9.39 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 17 ന് നടക്കുന്ന റിസര്‍വ് ബാങ്ക് മധ്യ പാദ പണവായ്പാ നയ അവലോകനത്തില്‍ നിരക്കുകളില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പണപ്പെരുപ്പ നിരക്ക് താഴ്ന്നതില്‍ സന്തോഷമുണ്ടെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു. ഗോതമ്പ് വില ഏപ്രിലില്‍ 13.89 ശതമാനമായാണ് ഇടിഞ്ഞത്. മാര്‍ച്ചിലിത് 19.87 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങ് വില 20.06 ശതമാനത്തില്‍ നിന്നും – 2.42 ശതമാനമായി താഴ്ന്നു. അരി, ധാന്യം മുതലായവയുടെ വിലയില്‍ യഥാക്രമം 17.09 ശതമാനം, 15.63 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
മുട്ട, മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 10.44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളര്‍ച്ച ശക്തമാക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക ധന അവലോകന നയത്തില്‍ മുഖ്യ വായ്പാ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: