മരട്: കോണ്‍ഗ്രസിലെ ഉള്‍പ്പോര് അക്രമത്തില്‍ കലാശിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ നോട്ടീസ് അടിച്ചിറക്കിയതിനുപിന്നാലെയാണ് ഒരു സംഘം യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരട് കോണ്‍ഗ്രസ് കാര്യാലയത്തിനു താഴെയുള്ള സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം അടിച്ചു തകര്‍ത്തത്.
ഓഫീസിന്റെ വാതിലും ജനലുകളും മേശ,കസേര എന്നിവയും അക്രമത്തില്‍ തകര്‍ന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റണി ആശാന് പറമ്പിലിനെതിരെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി വ്യാപകമായി നോട്ടീസ് പ്രചരിച്ചിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ റിയല്‍ എസ്റ്റേറ്റ് ലോബിയുമായി ബന്ധപ്പെട്ടവരാണെന്ന് ആരോപണം ഉണ്ടായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കപ്പെടുന്ന ചിലരുടെ ഓഫീസാണ് മരടില്‍ തര്ക്കപ്പെട്ടതെന്നാണ് സൂചന.
ഇന്നലെ ഉച്ചയോടെയാണ് ഒരു സംഘം ആളുകള്‍ ഓഫീസ് പരസ്യമായി അടിച്ചുതകര്‍ത്തത്. തൊട്ടടുത്തു തന്നെ മരട് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: