പെരുമ്പാവൂര്‍: തൊണ്ണൂറ്റി രണ്ട് കിലോഗ്രാം ചന്ദനം കൈവശം സൂക്ഷിച്ചിരുന്ന ഒരാളെ വനംവകുപ്പ് ഫ്ളയിംഗ് സ്ക്വാഡ് പിടികൂടി. പുന്നയം ശിവക്ഷേത്രത്തിന് സമീപം മൂഴിമല മത്തായി (65) എന്നായാളെയാണ് ഫ്ളയിംങ്ങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ നോബര്‍ട്ട് ദിലീപും സംഘവും പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ മത്തായിയുടെ പുന്നയത്തെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് നിരവധി ചെറിയ കഷണങ്ങളാക്കിയ ചന്ദന മുട്ടില്‍ കണ്ടെത്തിയത്.
പാലിശ്ശേരി, മൂക്കന്നൂര്‍, ചുള്ളിപ്രദേശത്തെ വനമേഖലയോട് ചേര്‍ന്നുള്ള വീടുകളില്‍ നിന്നുമാണ് ഇയാള്‍ ചന്ദനം കരസ്ഥമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ കൈവശപ്പെത്തുന്ന ചന്ദനമുട്ടികള്‍ വിവിധക്ഷേത്രങ്ങളിലേക്കും, പച്ചമരുന്ന് കടകളിലേക്കുമാണ് നല്‍കുന്നതെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: