ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുമെന്ന് നവാസ് ഷെരിഫ് പറഞ്ഞു. പാക്കിസ്ഥാന് പ്രധാനമന്ത്രിയായി മൂന്നാംവട്ടവും അധികാരത്തിലേറാന്‍ ഒരുങ്ങുന്ന നവാസ് ഷെരീഫ് തന്നെയാണ് ഈ കാര്യം അറിയിച്ചത്.
കാഷ്മീര്‍ പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള താല്‍പ്പര്യമാണ് ഇതിലൂടെ നവാസ് ഷെരീഫ് വ്യക്തമാക്കുന്നത്. 1999ല്‍ തടസപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ എന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഇന്ത്യയില്‍ എത്തും.- ഷെരീഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തില്‍ മന്മോഹന് സിംഗ് ഫോണില്‍ വിളിച്ച് പിഎംഎല്‍-എന്‍ നേതാവിനെ അഭിന്നദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യത്നിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
അതേസമയം നവാസ് ഷെരീഫിനെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതില്‍ തിടുക്കം കാട്ടരുതെന്ന് ബിജെപി പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: