കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ഭാരത സര്‍ക്കാരിന്റെ പ്രതിരോധ വികസന സ്ഥാപനവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ദേശീയ പ്രതിരോധ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും സുരക്ഷ 2013 ന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം പ്രൊഫ. സാനു മാഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ദേശ സുരക്ഷക്കായി പടപൊരുതുന്ന സൈനികര്‍ക്ക് ശക്തി പകരുന്നതിന് പ്രതിരോധ രംഗത്തുള്ള ഗവേഷണങ്ങള്‍ നമ്മുടെ നാട്ടില്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. ഈ ഗവേഷണ ഫലങ്ങളെക്കുറിച്ച് പൊതുജനാവബോധം വളര്‍ത്തുകയും യുവാക്കളിലേക്കും, കുട്ടികളിലും എത്തിച്ച് പ്രതിരോധ ഗവേഷണ രംഗത്തേക്ക് ആകര്‍ഷിക്കുകയും ലോക നിലവാരത്തിലുള്ള ശാസ്ത്രജ്ഞന് മാരെ വാര്‍ത്തെടുക്കുകയും ചെയ്യേണ്ടത് ഭാരതത്തിന് വളരെ അത്യാവശ്യമാണ്. പ്രതിരോധ രംഗത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ ജനമദ്ധ്യത്തിലേക്ക് എത്തിക്കുന്ന സുരക്ഷ 2012 നോടനുബന്ധിച്ച് ഗാന്ധി സ്ക്വയറില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തില്‍ 150 ഓളം പേര് പങ്കെടുത്തു. എന്‍പിഒഎല്‍ ഡയറക്ടര്‍ അനന്ത നാരായണന് കൂട്ടയോട്ടത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: