തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഈമാസം 8 മുതല്‍ 10 വരെ സംഘടിപ്പിച്ചിരിക്കുന്ന ടെക്നോളജി സെമിനാറില്‍ മലയാളം ശ്രവിക്കാവുന്ന വാര്‍ത്താ സങ്കേതമായ ‘വാര്‍ത്താമൊഴി’ എക്സിക്യൂട്ടീവ് നോളജ് ലൈന്‍സിന്റെ ചീഫ് എഡിറ്റര്‍ എന്‍.റ്റി.നായര്‍ പുറത്തിറക്കി. മലയാളം റിസോര്‍സ് സെന്റര്‍ ഡോട്ട് ഒ.ആര്.ജി. എന്ന വെബ്ബ് സൈറ്റില്‍ നിന്നും വാര്‍ത്താമൊഴി തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വ്യാഴാഴ്ച നടന്ന സെമിനാറില്‍ സാങ്കേതിക മേഖലയുടെ ദിശാബോധവും, ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍. ഐ.ഐ.എം.കെ. പ്രൊഫസര്‍ എം.പി.സെബാസ്റ്റ്യന്‍, കേരളാ യൂണിവേഴ്സിറ്റി ബയോഇന്‍ഫോമാറ്റിക്സ് മേധാവി അച്ച്യുത് ശങ്കര്‍, നാസ്കോം റീജിയണല്‍ ഡയറക്ടര്‍ കെ.പുരുഷോത്തമന് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. പവര്‍ ഇലക്ട്രോണിക്സ്, അഡ്വാന്‍സ്ഡ് വയര്‍ലസ് കമ്മ്യൂണിക്കേഷന്‍, കണ്ട്രോള് സിസ്റ്റം, ഹെല്‍ത്ത് ഇന്‍ഫോമാറ്റിക്സ്, സൈബര്‍ ഫോറന്‍സിക്സ്, ലാംഗേജ് ടെക്നോളജി, ഹാര്‍ഡ് വയര്‍ രൂപകല്പന, പോലീസ് സഹായത്തിനുവേണ്ടിയുള്ള ഡയല് 100 സിസ്റ്റം, ഇന്റലിജന്‍സ് ട്രാന്സ്പോര്ട്ടേഷന്, ഇ-പാര്‍ക്കിംഗ് സിസ്റ്റം, മൊബെയില്‍ഫോണ്‍ ഉപയോഗിച്ചുള്ള സാമൂഹിക ആരോഗ്യ സുരക്ഷാ രീതികള്‍, ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തിനുള്ള വിവിധ രീതികള്‍ തുടങ്ങി എഴുപതില്പരം പദ്ധതികളുടെ പ്രദര്‍ശനവും സി.ഡാക് എക്സ്പോയില്‍ സംഘടിപ്പിച്ചു.
പ്രദര്‍ശനത്തോടൊപ്പം സി.ഡാകിന്റെ മൊബെയില്‍ ടെലിമെഡിസിന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെയും, തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെയും ഡോക്ടര്‍മാര്‍ പങ്കെടുത്ത. പ്രദര്‍ശനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: