രഹസ്യമോ ദുരൂഹമോ ആയി യോഗാദര്ശങ്ങളില് വല്ലതുമുണ്ടെങ്കില്‍ പെട്ടന്ന് പരിത്യജിക്കേണ്ടതാണ്. ബലമാണ് ജീവിതത്തില്‍ ഉത്തമ മാര്‍ഗദര്‍ശി. മതത്തില്‍, മറ്റു സര്വകാര്യങ്ങളിലുമെന്നപോലെ, നിങ്ങളുടെ ബലം ക്ഷയിപ്പിക്കുന്നതെന്തും തള്ളിക്കളയുക, അവയുമായി യാതൊരിടപാടും കൂടാതിരിക്കുക. രസഹ്യാസക്തി മനുഷ്യബുദ്ധിയെ ക്ഷീണിപ്പിക്കുന്നതാണ്, അത് അതിഗംഭീരശാസ്ത്രങ്ങളിലൊന്നായ ഈ യോഗത്തെത്തന്നെ മിക്കവാറും നശിപ്പിച്ചിരിക്കുന്നു. നാലായിരത്തിലധികം സംവത്സരത്തിന് മുമ്പ് ഈ ശാസ്ത്രത്തെ ദര്‍ശനം ചെയ്ത കാലംമുതല്‍ ഭാരതത്തില്‍ ഈ യോഗത്തെ പൂര്‍ണമായി വിവരിച്ച് നിര്‍വചിച്ച് ഉപദേശിച്ചുവന്നിരുന്നു. ഈ ശാസ്ത്രത്തിന്റെ വ്യാഖ്യാതാവ് എത്ര നവീനനായിരിക്കുന്നുവോ അത്രയധികമാകുന്നു അയാള്‍ക്ക് പിണയുന്ന അബദ്ധങ്ങള്‍. അതേസമയം വ്യാഖ്യാതാവ് എത്രയധികം പ്രാചീനനോ അത്രയധികം യുക്തിമാനാണ് അയാള്‍. ഈ വസ്തുത വളരെ വിചിത്രമായിരിക്കു. നവീനന്മാര് മിക്കവരും എല്ലാത്തരം രഹസ്യങ്ങളെയും പറ്റി പറയുന്നു. ഇങ്ങനെ യോഗശാസ്ത്രം ചുരുക്കം ചിലരുടെ കയ്യില്പ്പെട്ടുപോയി. അവര്‍, പകല്‍ വെളിച്ചത്തിന്റെയും യുക്തിവാദത്തിന്റെയും പൂര്ണപ്രസരം അതിന്മേല് തട്ടാന്‍ വിടാതെ, അതിനെ രഹസ്യശാസ്ത്രമാക്കി. സിദ്ധികളൊക്കെ തങ്ങള്‍ക്കുതന്നെ ഇരിക്കണമെന്നുവെച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: