പള്ളുരുത്തി: കൊച്ചിയേയും, നഗരപ്രദേശത്തേയും കൂട്ടിമുട്ടിക്കുന്ന വെണ്ടുരുത്തിപാലത്തിന് അതിന്റെ ചരിത്രത്തോളംതന്നെ വിവാദ പശ്ചാത്തലമുണ്ട്. 1940 ലാണ് ആദ്യവെണ്ടുരുത്തി പാലം കമ്മീഷന്റെ ചെയ്യുന്നത്. ഫോര്പാര്ട്ടി എഗ്രിമെന്റ് വ്യവസ്ഥയില്‍ നിര്മ്മിച്ചപാലം മദ്രാസ് സര്‍ക്കാര്‍, കൊച്ചിരാജാവ്, കൊച്ചി തുറമുഖം ബ്രിട്ടീഷ് കൊച്ചി എന്നിവര്‍ ഒത്തുചേര്‍ന്നാണ് പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതും. പ്രധാനവാണിജ്യ കേന്ദ്രമായ കൊച്ചിയെ വാണിജ്യസിരാകേന്ദ്രമായി മാറ്റിയെടുത്തതിനു പിന്നിലും വെണ്ടുരുത്തിപാലം നിര്‍ണ്ണായക പങ്കുവഹിച്ചു. നിര്‍മ്മാണത്തിലെ സവിശേഷതയും പാലത്തെ ശ്രദ്ധാകേന്ദ്രമാക്കി.
ഇന്ത്യയിലെ ആദ്യത്തെ വെല്‍ഡിങ്ങ് റോഡ് നിര്‍മ്മാണം പരീക്ഷിച്ചതും വെണ്ടുരുത്തി പാലം നിര്മ്മാണമേളയിലാണ്. വെണ്ടുരുത്തിപാലം പൂര്‍ത്തിയാക്കുന്നതോടൊപ്പം തുറമുഖവുമായി ബന്ധപ്പെടുത്തുന്ന റെയില്‍പാതയും നിര്‍മ്മിച്ചു. വെണ്ടുരുത്തി പാലത്തിന്റെയും, റെയില്പാതയുടേയും വരവോടെ ഇന്ത്യയിലെ തന്നെ പ്രധാനവാണിജ്യകേന്ദ്രമാകാന് കൊച്ചിക്കുകഴിഞ്ഞു. ബ്രിട്ടീഷ് എഞ്ചിനീയര്‍ സര്.റോബര്‍ട്ട് ബ്രിസ്റ്റോയുടെ ദീര്‍ഘവീഷണത്തില്‍ പണിതവെണ്ടുരുത്തി പാലം… കൊച്ചിക്ക് തന്നെ പുതിയ മുഖപ്പേര് സമ്മാനിക്കുകയായിരുന്നു.
2007 ജൂലായ് 29ന് വെണ്ടുരുത്തി പാലത്തില്‍ ജെയ്സുഷിപ്പിംഗ് കമ്പനിയുടെ കമല്‍ എന്ന ഡ്രഡ്ജിംഗ് കപ്പല്‍ ഇടിച്ചതോടെ പാലത്തിന്റെ ശനിദശ ആരംഭിച്ചു. ഇടിച്ച കപ്പല്‍ പാലത്തെ തകര്‍ത്ത് കടന്നുപോവുകയായിരുന്നു. അപകടമുണ്ടാക്കിയ കപ്പല്‍ മറ്റൊരു സ്ഥലത്തുനിന്നും 31ന് കണ്ടെത്തിയെങ്കിലും കാര്യമായനടപടികളൊന്നുമുണ്ടായില്ല.
2007- ഫെബ്രുവരി 24ന് ജെയ്സുഷിപ്പിംഗ് കമ്പനിയുടെ തന്നെ മറ്റൊരു ഡ്രഡ്ജര്‍ വെണ്ടുരുത്തി പാലത്തിന് സമാന്തരമായുള്ള റെയില്പാലത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം അനിശ്ചിതമായി നിരോധിച്ചു. പിന്നീട് വെണ്ടുരുത്തി പാലത്തിന് സമീപത്തുകൂടിയുള്ള റെയില്പാലത്തിലൂടെയുള്ള റെയില്‍ഗതാഗതവും നിരോധിക്കുകയായിരുന്നു. തുടരെത്തുടരെ പാലത്തിനേറ്റ ആഘാതം മറ്റൊരുപാലം എന്ന ആശയം അധികൃതരുടെ മുന്നിലെത്തി പാലത്തിന് നിരന്തരമേറ്റ ആഘാതങ്ങളെക്കുറിച്ച് നിരവധി ആരോപണങ്ങളും, ആസമയത്ത് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഇതേപ്പറ്റിപേരിനു പോലും അന്വേഷണം നടന്നില്ലെന്ന് നാട്ടുകാര്‍ ആക്ഷേപം ഉയര്‍ത്തുന്നു.
2012 ഫെബ്രുവരി 4ന് വെണ്ടുരുത്തി പാലത്തിന് സമാന്തരമായി കൊച്ചിയുടെ അഭിമാനവും, ആവേശവും ഉയര്‍ത്തി പുതിയവിക്രാന്ത് പാലം ജനങ്ങള്‍ക്കായി തുറന്നു നല്കി പാലം തുറന്ന് കൊടുത്ത് ഒരു വര്‍ഷത്തിനകംതന്നെ കാലേകൂട്ടിനിശ്ചയിച്ചതുപോലെ വീണ്ടും… ഒരു ഡ്രഡ്ജര്‍ ഭഗവതി പ്രേം എന്നപേരില്‍ പാലത്തിന്റെ ആയുസിന് കുറിപ്പെഴുതി കൂറ്റനിടി നടത്തുകയായിരുന്നു.
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: