കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കുടുംബത്തിനും കോണ്‍ഗ്രസ് നേതാവ് ഗംഗാധരന് നായരുടെ അധിക്ഷേപം. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളില്ലെന്ന് പ്രഖ്യാപിച്ച ഗംഗാധരന് നായര്‍ ധനസഹായം വാങ്ങാനെത്തിയ കുടുംബങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. ഇന്നലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ.പി.മോഹനണ്റ്റെ സാന്നിധ്യത്തിലായിരുന്നു കെപിസിസി നിര്‍വ്വാഹക സമിതി അംഗത്തിണ്റ്റെ പ്രകടനം. യോഗത്തിണ്റ്റെ തുടക്കം മുതല്ക്കുതന്നെ പ്രതിഷേധാര്‍ഹമായ രീതിയിലായിരുന്നു ഗംഗാധരന് നായരുടെ ഇടപെടല്‍. ധനസഹായം വാങ്ങാനെത്തിയ സിനാന്, മുഹമ്മദ് ഷഹജാദ് എന്നിവരുടെ ബന്ധുക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബഹളം വെച്ചു. തുടര്‍ന്ന് കുടുംബാഗങ്ങളോട് മന്ത്രി ക്ഷമ ചോദിക്കുകയായിരുന്നു. നബാര്‍ഡ് പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തത് സെല്‍ യോഗത്തെ അറിയിച്ചില്ലെന്നതിനായിരുന്നു പിന്നീടത്തെ ആരോപണം. പദ്ധതി നിര്‍വ്വഹണത്തിന് ചുമതലപ്പെട്ടവരുടെ കൂടിയാലോചനയാണ് നടന്നതെന്ന് കലക്ടര്‍ വിശദീകരിച്ചെങ്കിലും രൂക്ഷമായ പ്രയോഗമാണ് ഗംഗാധരന് നായര്‍ നടത്തിയത്. അടുത്ത് നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നേരത്തെ താമസിച്ചിരുന്നവര്‍ക്ക് പങ്കെടുക്കാമെന്ന് ഡോ.മുഹമ്മദ് അഷീല്‍ വിശദീകരിക്കുമ്പോഴായിരുന്നു ഗംഗാധരന് നായരുടെ വിവാദ പരാമര്‍ശം. പെരിയയില്‍ താമസിച്ചിരുന്ന, ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന കുടുംബത്തിന് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഉദാഹരണമായി അഷീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴാണ് പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ രോഗമില്ലെന്ന വാദഗതിയുമായി ഗംഗാധരന് നായര്‍ ബഹളം വെച്ചത്. ഡോ. അഷീല്‍ കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കില്‍ ൫൮൦ രോഗികള്‍ പുല്ലൂറ് പെരിയ പഞ്ചായത്തിലുണ്ടെന്ന് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന് പറഞ്ഞു. ഇതില്‍ ൩൪ പേര്‍ക്ക് മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: